Popular Posts

Sunday, September 19, 2010

കാലം നിനക്കായ്‌ വരച്ചിട്ട ചായക്കൂട്ടുകളില്‍
നിന്റെ സൗന്ദര്യം പ്രതിഫലിച്ചിരുന്നു.
അതില്‍, ഒരു ശകലം എനിക്കായ്
ഞാന്‍ ചീന്തിയെടുതപ്പോള്‍
നിന്നില്‍ അന്തര്‍ലീനമായ നിന്‍ കണ്ണുനീര്‍
നിറഞ്ഞു തുളുംബുന്നത് ഞാനറിഞ്ഞു ..
ഞാനില്ലാത്ത, എന്നോര്‍മകളില്ലാത്ത-
ഒരു കലാലയം നീ കാംക്ഷിക്കുന്നുവെങ്കില്‍
                                             സഖീ...
നിനക്കായ്‌ കാലത്തിന്‍ കണക്കുപുസ്തകം
പകയോടെ കാത്തിരിക്കും....

                                    എന്റെ പ്രിയ സചിവന്‍
                                                   സന്ദീപിനു വേണ്ടി.....


എന്നെ നീ കാണുമ്പോഴും
എന്‍റെ വാക്കു നീ കേള്‍ക്കുംബോളും
നിന്‍റെ ഹൃദയം നീ അറിയാതെ
എന്നോട് മന്ത്രിക്കും,
"നിന്നെ ഞാന്‍ ഒരുപാട്
സ്നേഹിക്കുന്നുണ്ടെന്ന്"

അത് നീ അറിയാന്‍ വൈകരുത്.......



എന്‍റെ മനസ്സിന്‍റെ പടിവാതിലില്‍
                      നീ ഉണ്ടായിരുന്നു
അന്നു ഞാന്‍ നിന്നെ കണ്ടില്ല,
അങ്ങനെ എത്രയോ നാളുകള്‍...
മനസ്സില്‍ നീയൊരു അന്ധകാരമായി
പിന്നെ നീ എപ്പോഴോ
എന്‍റെ മനസ്സില്‍ ഒരു വെളിച്ചമായി തുടങ്ങി
ആ വെളിച്ചത്തിലൂടെ ഞാന്‍ സഞ്ചരിച്ചു
അങ്ങിനെ ഞാന്‍ കണ്ടെത്തി
എന്‍റെ മനസ്സിന്‍റെ പടിവാതിലില്‍
                     നിന്‍റെ കാല്‍പ്പാടുകള്‍
അന്നു മുതല്‍ നിന്നെ ഞാന്‍ സ്നേഹിച്ചു
ഇന്നും നിന്നെ ഞാന്‍ സ്നേഹിക്കുന്നു........

                    എന്‍റെ പ്രിയ കൂട്ടുകാരിക്ക് വേണ്ടി......

No comments:

Post a Comment